Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; നദി ഗുല്‍മോഹറിനെതിരെ പോലീസില്‍ പരാതി

കോഴിക്കോട്- പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആക്ടിവിസ്റ്റ് നദി ഗുല്‍മോഹറിനെതിരെ കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്. റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.

നിരവധി പേരാണ് നദി ഗുല്‍മോഹർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

മറ്റൊരു കേസിൽ ഉൾപ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് താമസിക്കാന്‍ ഇടം നല്‍കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു.  പെൺകുട്ടികൾ കടുത്ത മാനസിക വ്യഥ അനുഭവിക്കുന്നതായും പോസ്റ്റുകളിൽ പറയുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ നദിക്കെതിരെ രംഗത്ത് വന്നു.

മോശമായി പെരുമാറാന്‍ ശ്രമിച്ച ഇയാളെ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ വലിയ പ്രതികരണമാണ് ഉയർന്നുവരുന്നത്. ഇക്കാര്യങ്ങളാണ്  പരാതിയില് പറയുന്നത്. 

നാളെ ഇവരുടെ ഇര നിങ്ങളുടെ വീട്ടിലെ പെൺകുട്ടികൾ ആയിരിക്കും; രണ്ട് ഇടതു പ്രവർത്തകർക്കെതിരെ ഫേസ്ബുക്കില്‍ യുദ്ധം

സദ്ദാമിന്റെ ജീവിതത്തിലെ രഹസ്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തി മകള്‍ റഗദ്

Latest News