Sorry, you need to enable JavaScript to visit this website.
Tuesday , March   02, 2021
Tuesday , March   02, 2021

നാളെ ഇവരുടെ ഇര നിങ്ങളുടെ വീട്ടിലെ പെൺകുട്ടികൾ ആയിരിക്കും; രണ്ട് ഇടതു പ്രവർത്തകർക്കെതിരെ ഫേസ്ബുക്കില്‍ യുദ്ധം

സമൂഹ മാധ്യമങ്ങളിലെ പ്രബലരായ രണ്ട് ഇടതുപക്ഷ പ്രവർത്തകർക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ നിറയുന്നു.

 ഇവരെ സുഹൃത്തുക്കളായി ചേർത്തതിലും പിന്തുണച്ചതിലും ക്ഷമ ചോദിച്ചു കൊണ്ടുള്ളതാണ് മിക്ക പോസ്റ്റുകളും.

ഇരുവരുടേയും ഇടത് മുഖത്തിനടിയിൽ പതിയിരിക്കുന്നത് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ക്രിമിനലുകളാണെന്നാണ് ആരോപണം.

എഴുത്തിന്റെയും ലിബറലിസത്തിന്റെയും മറവിൽ ലൈംഗിക ആവശ്യങ്ങൾക്കായി സ്ത്രീകളെ സമീപിക്കുകയാണിവർ ചെയ്യുന്നതെന്നാണ് ആരോപണം. അതിനൊപ്പം ചെറിയ കുഞ്ഞുങ്ങളേയും ലൈംഗിക പീഡനത്തിന് ഇരയാക്കുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

പോസ്റ്റുകള്‍ വായിക്കാം

നദിയെ നദീർ എന്നും നാമൂസിനെ മൻസൂർ എന്നും അഭിസംബോധന ചെയ്യുന്നത് ഇസ്‌ലാമോഫോബിയ ആണുപോലും. ഒലക്കയാണ് ഒലക്ക.
ഇടത് പൊതുബോധ നിർമാതാക്കളായിരുന്ന ഈ നാറികളെ സഖാവ് നദീർ എന്നും സഖാവ് മൻസൂർ എന്നും വിളിച്ചാൽ അത് ഇടത്ഫോബിയ ആകുമോ?
ഈ രണ്ടു നാറികൾക്കും സ്വന്തം വീട്ടിൽ വെച്ചു പോലും മുഖമടച്ച് അടികിട്ടിയിട്ടും അവർ ഈ സൈബർ ലോകത്ത് മാന്യരായി നടന്നിട്ടുണ്ട് കുറേ കാലം. ഇപ്പോൾ ഞെട്ടിത്തരിച്ചിരിക്കുന്ന പല സൗഹൃദങ്ങളും അതറിഞ്ഞിട്ടേയില്ല. ദൃശ്യം2 വിൽ പറയുന്നതു പോലെ, ഇവരുടെ സർക്കിളിൽ നിന്ന് ഈ ചീഞ്ഞ നാറ്റം പുറത്തേക്ക് പോകില്ല എന്നും വീട്ടുകാർ അറിഞ്ഞാലും പരാതിപ്പെടുകയില്ല എന്നും ഇനി പരാതിപ്പെട്ടാലും നാട്ടുകാർക്ക് അത്ര പരിചയമില്ലാത്ത നദി, നാമൂസ് എന്ന പേരുകളിൽ മാത്രം ചർച്ച ഒതുങ്ങി പോകും എന്നതായിരുന്നു ഇവരുടെ കോൺഫിഡൻസ്! ഇപ്പോഴും നേർക്ക്നേരെയുള്ള പരാതികൾ ഇരുവർക്കും എതിരായി ഉണ്ടായിട്ടില്ല എന്നുകൂടി അറിയുക. സ്വന്തം വീട്ടിൽ കയറിവന്ന് മുഖം അടിച്ച് വികൃതമാക്കിയിട്ടും ഇവർ ഓൺലൈനിൽ സജീവമായിരുന്നു എന്നും മനസ്സിലാക്കി വെക്കുക.
ഫോബിയ കൊണ്ട് വെളുപ്പിക്കുന്നതു പോലെ തന്നെ മറ്റൊരു വെളുപ്പിക്കലാണ്, പുറത്തു നിന്ന് വിപ്ലവം പറയാൻ എളുപ്പമാണ് പക്ഷേ... നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയിൽ ഇരയാണ് കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുന്നത്. നീതി കിട്ടില്ലെന്നു മാത്രമല്ല, കൂടുതൽ പ്രയാസങ്ങളിലേക്കും സംഘർഷങ്ങളിലേക്കും അവർ എത്തിച്ചേരും എന്ന് നിലപാടുകൾ.
ഏറ്റവും ചുരുങ്ങിയത് മൻസൂർ എന്നും നദീർ എന്നും ഇവർ അറിയപ്പെടുന്ന സോഷ്യൽ മീഡിയയിൽ സജീവരല്ലാത്ത സ്വന്തം നാട്ടുകാരും ബന്ധുക്കളും കൂടി ഈ നാറികളെ തിരിച്ചറിയാൻ ഇവരെ അവരുടെ സ്വന്തം പേരുകളിൽ കൂടിയും തുറന്നു കാട്ടേണ്ടതുണ്ട്.
കുട്ടികളുമായുള്ള ലൈംഗിക ചൂഷണങ്ങൾ ചെയ്യുന്നവരെ എല്ലാവരും എതിർക്കുമ്പോൾ ഞാനും എതിർക്കുന്നു എന്ന് ഇപ്പോൾ പറയപ്പെടുന്ന പലരുടെ പേരുകളും, പോക്സോ കുറ്റങ്ങളിൽ പിടിക്കപ്പെട്ട് ജയിലിലായവരുടെ പോസ്റ്റുകളിൽ കുമിഞ്ഞുകൂടുന്ന കൊട്ടക്കണക്കിനു ലൈക്കുകളിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നത് കാണാം. എത്ര വലിയ സെലിബ്രിറ്റിയായാലും അത്തരക്കാരെ ഒഴിവാക്കാൻ ചില സൈദ്ധാന്തിക ചിന്തകൾ അവരെ അനുവദിക്കുന്നില്ല. ചൈൽഡ് അബ്യൂസർമാരെ സാമൂഹിക അകലത്തിനും അപ്പുറത്ത് നിർത്തുമെന്ന് വെറുതെ വീമ്പുപറയുന്ന പുരോഗമന ചിന്തകരെന്ന കാപട്യക്കാരെ അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ല.
എഫ്ബിയിലെ പോസ്റ്റുകളിലോ കമന്റുകളിലോ പീഡോ സപോർട്ടർമാർക്ക് ലൈക് നൽകിയതിന്റെ പേരിൽ തങ്ങളുടെ എതിർചേരിയിൽ ഉള്ളവരെ പീഡോഫൈലുകളായി കാണുകയും അവരുമങ്ങനെ തന്നെയാണെന്ന് പൊതുബോധം ഉണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന മഹാന്മാരും മഹതികളും നേരത്തെ പറഞ്ഞ ചൈൽഡ് അബ്യൂസ് കേസുകൾ ചാർജ് ചെയ്യപ്പെട്ട് അകത്തികിടന്ന ചക്കരക്കുടത്തിനു ചുറ്റും വട്ടം ചുറ്റുന്നത് ആരും കാണുന്നില്ലെന്നും മനസ്സിലാക്കുന്നില്ലെന്നും വിശ്വസിക്കുന്ന ആ കോൺഫിഡൻസുണ്ടല്ലോ. വല്ലാത്ത നാറ്റം ആണതിന് സുഹൃത്തുക്കളേ...
- മലയാളി പെരിങ്ങോട്
വല്ലാത്തൊരു മാനസിക സംഘർഷത്തിലാണ്.
ആരെയാണ് സുഹൃത്ത് ആക്കുക ആരെയാണ് വിശ്വസിക്കുക ആരെയാണ് സംശയിക്കുക!
നിരവധി വർഷങ്ങളായി ഓൺലൈനിലും ഓഫ്‌ലൈനിലും പരിചയമുണ്ടായിരുന്ന, അയാളുടെ ജീവിതത്തിലേക്ക് ഉപകാരപ്പെടുന്ന രീതിയിൽ അയാളെ പിന്തുണച്ച, സാംസ്കാരികമായി ഉയർന്നു ചിന്തിക്കുന്ന ഒരാൾ എന്ന് തെറ്റിദ്ധരിച്ച, ഒരു പകൽ മാന്യൻറെ മുഖം മൂടി അഴിഞ്ഞു വീഴുമ്പോൾ സ്വയം ചോദിച്ചു പോവുകയാണ്.
ആരെയാണ് വിശ്വസിക്കുക!
പ്രായപൂർത്തിയായവർ തമ്മിൽ 'പരസ്പര സമ്മതം' നിയമപരമായി അനുവദിച്ച കാര്യമാണ്. ഇന്ത്യയിൽ ജീവിക്കുന്ന നമുക്ക് അതിനെ ഒരു 'കുറ്റ'മായി പറയാൻ കഴിയില്ല.
എന്നാൽ വിശ്വസിച്ച് വീട്ടിൽ കയറ്റിയ ഒരാളുടെ പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി ഉപയോഗിച്ചവനെ എന്ത് വിളിക്കണം?
നദി എന്ന നദീറും നാമൂസ് എന്ന മന്സൂറും കേരളത്തിൻറെ സാംസ്കാരിക രംഗം മലിനപ്പെടുത്തിയിരിക്കുന്നു.
നാമൂസ്, നീ വളരെ മോശപ്പെട്ട പണിയാണ് ചെയ്തത്. നീ ഞങ്ങളെ വഞ്ചിച്ചിരിക്കുന്നു. നിൻറെ തുടക്കകാലത്ത് നിന്നെ പിന്തുണച്ചതിനു അതിയായി ദുഖിക്കുന്നു.
ബഷീർ സീവീ
 
നാമൂസിനെ (നാമൂസ് പെരുവള്ളൂർ) ബ്ലോഗ് കാലം മുതലാണ് പരിചയം. കഴിഞ്ഞ 3-4 വർഷമായി ഫോൺ വഴിയും ബന്ധമുണ്ട്. നേരിട്ട് കണ്ടിട്ടില്ല, ഇപ്പോഴും. എന്നാലും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ, ശാസ്ത്രബോധം, പുരോഗമനചിന്തയൊക്കെയുള്ള ഒരു എഴുത്തുകാരൻ എന്ന നിലയിലും നേരിട്ടറിയാവുന്ന സമാന കാഴ്ചപ്പാടുള്ള ധാരാളം നല്ല സുഹൃത്തുക്കൾ മ്യൂച്വൽ ഫ്രണ്ട്സ് ആണെന്നതും ആ ബന്ധം ബലപ്പെടുത്തി.
ഗൾഫിലായിരുന്ന നാമൂസ് നാട്ടിലെത്തി സൂചിക എന്ന പേരിൽ പുസ്തകവിതരണം തുടങ്ങിയപ്പോഴും അതിലൂടെ പുസ്തകങ്ങൾ വാങ്ങിയും പലർക്കും സൂചികയെ പരിചയപ്പെടുത്തിയും കൂടെ നിന്നു. സുഹൃത്ത് എന്നതിനപ്പുറം അക്ഷരസ്നേഹിയായ അതിലൂടെ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നൊരാളെ ആവും വിധം സഹായിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. സൂചിക ബുക്സ് പ്രസാധകരംഗത്തേക്ക് കടന്നപ്പോൾ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലൊന്ന് എൻ്റെ ഐൻസ്റ്റീൻ്റെ തലച്ചോറായതും അതേ കാരണത്താലാണ്. ആ പുസ്തകവും മറ്റു പുസ്തകങ്ങളും പുസ്തകമാവാനും പരമാവധി വിറ്റഴിക്കാനും ആവും വിധം ഞാനും സഹായിച്ചിരുന്നു.
പുസ്തകം മൂന്നാം പതിപ്പിറക്കാൻ പോകുന്ന കാര്യം ഈയടുത്ത് വിളിച്ചപ്പൊൾ പറഞ്ഞിരുന്നു. സാമ്പത്തികമായി ഇപ്പോൾ കുറച്ചു മെച്ചപ്പെട്ടുവെന്നും അതുകൊണ്ട് പുസ്തകത്തിൻ്റെ റോയൽറ്റി തരാൻ ഉദ്ദേശിക്കുന്നുവെന്നുമൊക്കെ പറഞ്ഞു. ഒരാൾ ഒറ്റയ്ക്ക് ഒരു പ്രസാധക സംരംഭമുണ്ടാക്കി രക്ഷപ്പെട്ടതിൽ, അതിനു കൂടെ നിന്നതിലൊക്കെ എനിക്കും കുറച്ച് സന്തോഷമൊക്കെ തോന്നിയതാണ്.
ആ സന്തോഷമെല്ലാം ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇത്രയും കാലം സ്നേഹത്തോടെ ചേർത്ത് നിർത്തിയിരുന്നത് ഒരു ചൈൽഡ് സെക്സ് അബ്യൂസറെ ആണെന്നറിഞ്ഞത് വളരെ വലിയ സങ്കടത്തോടെയാണ്. അത്രയ്ക്കും ഞെട്ടലോടെയാണ്. പക്കാ ക്രിമിനൽ.
ഇരയായ കുട്ടി ആരാണെന്ന് പോലും അറിയില്ല. അറിയണ്ടാ. പക്ഷെ അതൊരു വെറും ആരോപണം അല്ലാന്ന് മാത്രം അറിയാം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരാളും എൻ്റെ കൺസപ്റ്റിൽ മനുഷ്യഗണത്തിൽ പോലും പെടുന്നവരല്ലാ. അവരെ ഒറ്റപ്പെടുത്തേണ്ടത്, തനിനിറം തുറന്ന് കാണിക്കേണ്ടത് കടമയാണ്.
നാമൂസെന്ന ക്രിമിനലുമായോ അയാളുടെ സൂചിക ബുക്സുമായോ എനിക്കിനി യാതൊരു ബന്ധവുമില്ല. അതുമൂലം എൻ്റെ പുസ്തകത്തിനുണ്ടാവുന്ന നാശമോ നഷ്ടമോ അതെന്തായാലും ആ കുട്ടിയ്ക്കുണ്ടായ മാനസിക വിഷമത്തിൻ്റെ ലക്ഷത്തിലൊന്ന് പോലുമില്ലാ. ആ പുസ്തകം തന്നെ ഇല്ലാതായാലും ഒരു വിഷമവുമില്ല. അതുകൊണ്ട്, ഞാൻ കാരണം ആരെങ്കിലും അയാളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അതിനിയും തുടരുന്നെങ്കിൽ അതൊക്കെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം തുടരുക.
ഈ വിഷയത്തിൽ അയാൾക്കെതിരെ നിയമനടപടിക്ക് ആ കുട്ടിയുടെ വീട്ടുകാർ തയ്യാറെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ട്.. ഇങ്ങനൊരാളെ മാന്യതയുടെ മുഖംമൂടിയും ധരിച്ച് നടക്കാൻ അറിയാതെയെങ്കിലും കൂട്ടുനിന്നെങ്കിൽ അതിനൊരു പ്രായച്ഛിത്തമാകട്ടെ..
മനോജ് വെള്ളനാട്
നദി ( നദീർ ) വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഒന്നും കാണാത്ത ഒരാൾ കൂടെയുണ്ട് നാമൂസ് എന്ന പേരിൽ അറിയപ്പെടുന്ന മൻസൂർ. കഴിഞ്ഞ പത്തു വർഷങ്ങളായി അവനെ അറിയാം. ദാരിദ്ര്യത്തിൽ നിന്ന സമയത്തു സഹായിച്ചിട്ടുണ്ട്, സൂചിക ബുക്സ് തുടങ്ങിയ സമയത്തു ഉൾപ്പെടെ പല സാഹചര്യങ്ങളിലും ഒപ്പം നിന്നിട്ടുണ്ട്. പല സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നുള്ളത് അവരുടെ മിടുക്ക് ആണോ എന്റെ കഴിവില്ലായ്മയാണോ എന്നറിയില്ല. ഇനിയും എഴുതിയില്ലായെങ്കിൽ എന്റെ നൈതികത എനിക്ക് നഷ്ടമാകും.
നദിയിലോ നാമൂസിലോ ഒതുങ്ങി പോകുന്നതല്ല ഇതിന്റെ വേരുകൾ. ലിബറലിസത്തിന്റെയും ഇടതു പൊളിറ്റിക്സിന്റെയും ഇടങ്ങളിലേക്ക് ആരും അറിയാതെ നുഴഞ്ഞു കയറിയിട്ടുള്ള നിരവധി ലൈംഗിക അരാജകവാദികൾ ഉണ്ട്. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരകളെ കിട്ടുകയെന്ന ഉദ്യമത്തിന് വേണ്ടിയാണ് പുരോഗമന, ഇടതു ഇടങ്ങൾ അവർ ഹൈജാക്ക് ചെയ്തു തങ്ങളുടേതാക്കുന്നതു. പല പുരോഗമന സമരങ്ങളും അവരിലേക്ക് ചുരുങ്ങി പോവുകയും യഥാർഥ ലക്ഷ്യങ്ങൾ കാണാതെ പോവുകയും ചെയ്യുന്നുണ്ട്. ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. അറിഞ്ഞാലും മിണ്ടുകയുമില്ല .
ലിബറൽ ആയി നിൽക്കുന്ന സ്ത്രീകളും അവരുടെ പെൺകുഞ്ഞുങ്ങളും ആണ് ഇവരുടെ ടാർഗറ്റ്. പുരുഷ സ്ത്രീ ബന്ധങ്ങളെ കുറിച്ചൊക്കെ ഇവർ വാചാലരാവും. അങ്ങ് ഉഗാണ്ടയിലെ ഏതെങ്കിലും പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിനു എതിരെ പോലും എഴുതിക്കളയും. സ്ത്രീ വിമോചനത്തിനായി സ്ത്രീയേക്കാൾ കൂടുതൽ ഫിലോസഫി പറഞ്ഞു കളയും. കൂട്ടിനായിട്ട് നീഷേ, ദെറീദ തുടങ്ങി സകല ബൗദ്ധികതയും കുടഞ്ഞിടുകയും ചെയ്യും . ഒന്നടുത്തു സംസാരിച്ചു തുടങ്ങിയാൽ "പ്രണയം" ബാധിക്കുകയും പിറ്റേന്ന് മുതൽ "കളി" ചോദിച്ചു തുടങ്ങുകയും ചെയ്യും. ഇവരോട് താൽപ്പര്യം ഇല്ലെന്നു പറഞ്ഞാലും നിരന്തരമായി follow ചെയ്തു കൊണ്ടേയിരിക്കും. പെണ്ണിനെ സംബന്ധിച്ച് ഇതവളോട് മാത്രെമേ ചോദിച്ചിട്ടുള്ളൂ എന്ന് ഉറപ്പിലും ആയിരിക്കും. വീഴുന്നവരും ഉണ്ട് വീഴാതെ വഴുതുന്നവരുമുണ്ട്.
ഇനി അടുത്ത കൂട്ടർ പീഡോഫീലിയ ഉൾപ്പെടെയുള്ള സകല ലൈംഗിക വൃത്തികേടുകളെയും ഫിലോസഫിയിലൂടെ ന്യായീകരിച്ചുകളയും. ഇവരുടെയൊപ്പം നിൽക്കാൻ പെൺകുട്ടികളും ഉണ്ടെന്നുള്ളതിൽ നിന്നും എത്രമാത്രം കരിഷ്മ ഇവർ provide ചെയ്യപ്പെടുന്നുണ്ടെന്നു മനസിലാകും. എവിടെയെന്തു ക്രൈം നടന്നാലും Foucault , Camus തുടങ്ങി സാർത്രിന്റെ existentialism വരെയെത്തിച്ചു പിടിച്ചു ന്യായീകരിക്കും. ഒരല്പ്പം വായനയൊക്കെ ഉള്ള പെൺകുട്ടികളെ ആശയക്കുഴപ്പത്തിൽ ചാടിച്ചു ഇവരുടെയൊപ്പം കൂട്ടുകയും ചെയ്യും. ഈ കേസിലും ന്യായങ്ങളുമായി അവരിറങ്ങിയിട്ടുണ്ട്.
ഈ ഒരു sexual അനാർക്കിസത്തിനു എതിരെ ആയിരിക്കണം പെണ്ണ് പോരാടേണ്ടത്. ഒരു ആറു മാസത്തിനപ്പുറം ഈ രണ്ടു പേര്( നദിയും നാമൂസും ) വിസ്‌മൃതമാവുകയും പൊതുവിടങ്ങൾ അപ്പോഴും ഇവരെ പോലെയുള്ളവർ കൈയടക്കുകയും ചെയ്തു കൊണ്ടിരിക്കും. ഇടതു പക്ഷം ശ്രദ്ധിക്കുക. ഇത്തരക്കാർ ഇടതു മുഖം മൂടി ധരിച്ചു കടന്നു കൂടാൻ സാധ്യതയുണ്ട് . അതിനെ ചെറുത് നിൽക്കേണ്ടത് സഖാക്കളുടെ ആവശ്യമാണ്. സഖാക്കളെന്നു പറഞ്ഞു സംരംക്ഷിക്കാൻ നിൽക്കരുത്. കാരണം നാളെ ഇവരുടെ ഇര നിങ്ങളുടെ വീട്ടിലെ പെൺകുട്ടികൾ ആയിരിക്കും.
ഞങ്ങൾ സ്ത്രീകളിലെ ഉയർന്ന മാനവിക ബോധവും, സ്നേഹവും, കരുണയും ഒക്കെയാണ്  നിന്നെയൊക്കെ ഒപ്പം ചേർത്ത് നിർത്തുന്നത്. അല്ലാതെ " കളിക്കാൻ " ഉള്ള ആഗ്രഹം കൊണ്ടല്ല.
ശ്രീകല പ്രകാശന്‍

Latest News