വാസ് രാജി വെച്ചത് സാമ്പത്തിക പരിഗണനയില്‍ -ശ്രീലങ്ക

കൊളംബൊ - ശ്രീലങ്കന്‍ ടീം വെസ്റ്റിന്‍ഡീസിലേക്ക് യാത്ര തിരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മുന്‍ പെയ്‌സ്ബൗളര്‍ ചാമിന്ദ വാസ് ബൗളിംഗ് കോച്ച് പദവി രാജിവെച്ചു. ഈയിടെയാണ് വാസിനെ ബൗളിംഗ് കോച്ചായി നിയമിച്ചത്. ഓസ്‌ട്രേലിയക്കാരനായ ഡേവിഡ് സാക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. 
വാസിനെ നിശിതമായ ഭാഷയില്‍ ശ്രീലങ്കന്‍ ബോര്‍ഡ് വിമര്‍ശിച്ചു. ലോകം പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സമയത്ത് സാമ്പത്തിക പരിഗണന വെച്ചു മാത്രം പദവി ഒഴിഞ്ഞു നിരുത്തരവാദപരമാണെന്ന് ശ്രീലങ്കന്‍ ബോര്‍ഡ്  കുറ്റപ്പെടുത്തി. 355 ടെസ്റ്റ് വിക്കറ്റും 400 ഏകദിന വിക്കറ്റും നേടിയ വാസ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ്.
 

Latest News