വിന്‍ഡീസ് പര്യടനം ആസന്നം, ശ്രീലങ്കന്‍ ടീമില്‍ കോവിഡ്

കൊളംബൊ - വെസ്റ്റിന്‍ഡീസ് പര്യടനം ആസന്നമായിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് പടരുന്നു. വെസ്റ്റിന്‍ഡീസിലേക്കുള്ള യാത്ര ആരംഭിക്കാനിരിക്കെ ബാറ്റ്‌സ്മാന്‍ ലാഹിരു കുമാരക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ കാരണം പര്യടനം ഇതിനകം വൈകിയിരിക്കുകയാണ്. ഇരുപത്തിനാലുകാരന്‍ ഫെബ്രുവരി 10 മുതല്‍ 35 കളിക്കാര്‍ക്കൊപ്പം ജൈവകവചത്തിലാണ് എന്നതാണ് കൗതുകം. ലാഹിരു തിരിമാനിക്കും കോച്ച് മിക്കി ആര്‍തറിനും കോവിഡ് ബാധിച്ചതിനാലാണ് നേരത്തെ പര്യടനം നീട്ടിയത്.
 

Latest News