ലോക ചാമ്പ്യന്മാര്‍ക്കെന്ത് പറ്റി?

മ്യൂണിക് - ഒരു വര്‍ഷത്തോളമായി ഉജ്വല ഫോമിലായിരുന്നു ബയേണ്‍ മ്യൂണിക്. സാധ്യമായ ആറ് കിരീടങ്ങളും അവര്‍ സ്വന്തമാക്കി. എന്നാല്‍ ഖത്തറില്‍ നടന്ന ക്ലബ് ലോകകപ്പില്‍ കിരീടം നേടിയ ശേഷം അവര്‍ അസാധാരണമായി പരുങ്ങുകയാണ്. ജര്‍മന്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ആര്‍മീനിയ ബീലെഫെല്‍ഡിനെതിരെ രണ്ടു തവണ പിന്നിലായ ശേഷമാണ് അവര്‍ 3-3 സമനില നേടിയത്. ഒന്നാം സ്ഥാനത്ത് ലീഡ് രണ്ട് പോയന്റായി കുറഞ്ഞു.
 

Latest News