Sorry, you need to enable JavaScript to visit this website.

തൈമൂറിന് കൊച്ചനുജന്‍ പിറന്നു 

മുംബൈ-ബോളിവുഡ് താര ദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലിഖാനും വീണ്ടും ആണ്‍കുഞ്ഞ്. മുംബൈയിലെ ബ്രീച്ച്  കാന്‍ഡി ഹോസ്പിറ്റലില്‍ ആണ് കരീന കുഞ്ഞിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനു മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. 'ഇന്ന് രാവിലെ കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ പറഞ്ഞു. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടിയായ തൈമൂര്‍ അലി ഖാന്‍ ജനിച്ചത്.
 

Latest News