കാത്തിരുന്ന സിനിമ 'ദൃശ്യം 2' ചോര്‍ന്നു

തൃശൂര്‍- മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൃശ്യം 2 ചോര്‍ന്നു. രാത്രി ഒടിടി റിലീസിന് രണ്ട് മണിക്കൂറിന് ശേഷമാണ് സിനിമയുടെ വ്യാജന്‍ ടെലിഗ്രാമില്‍ ലഭ്യമായത്. ഇത് ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.  നിര്‍മാതാക്കളുടെ ഭാഗത്ത് ഇതില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.'ദൃശ്യം 2' ആമസോണ് െ്രെപമിലാണ് റിലീസ് ചെയ്തിരുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ െ്രെപം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

Latest News