ദുബായ്- വാട്സാപ്പ് വഴിയുള്ള ധനസമാഹരണത്തിനെതിരെ യു.എ.ഇയില്‍ നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇത്തരം പരിവുകള്ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങള്‍ വഴി ധനസമാഹരണം നടത്തുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ജയില്‍ ശിക്ഷയും പിഴയുമാണ് ശിക്ഷയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു..
യു.എ.ഇയില്‍ നടത്താന്‍ അധികൃതരുടെ അനുമതി വേണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണസമാഹരണത്തിനു അധികാരമില്ല. യു.എ.ഇയിലെ സര്‍ക്കാര്‍ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴിമാത്രമായിരിക്കണം പണപ്പിരിവും വിതരണവും.
ചികിത്സ, വിദ്യാഭ്യാസ ചെലവ്, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയച്ച് ധനസമാഹരണം നടത്തുന്നത്. വാട്സാപ്പ് കൂട്ടായ്മകള്‍ രൂപപ്പെടുത്തിയും പണപ്പിരിവുണ്ട്.
2018ലെ ഫെഡറല്‍ നിയമം 4/8 അനുഛേദം ചൂണ്ടിക്കാട്ടിയാണ് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്.