കോവിഡ് നിയന്ത്രണങ്ങള്‍ മൂന്നാഴ്ച നീട്ടി ബഹ്റൈന്‍, വ്യവസ്ഥകള്‍ ഇതാണ്

മനാമ- കോവിഡ് നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി ബഹ്്‌റൈന്‍. കൊറോണ വ്യാപനം പിടിച്ചുനിര്‍ത്താനാവാത്തതാണ് കാരണം.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 14 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍ ബാധകം. ഇതനുസരിച്ച് 70 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. നഴ്‌സറികളിലും സ്വകാര്യ, പൊതു വിദ്യാലയങ്ങളിലും സര്‍വകലാശാലകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചു. ഇന്‍ഡോര്‍ ജിമ്മുകളും സ്‌പോട്‌സ് ഹാളുകളും നീന്തല്‍ക്കുളങ്ങളും ഇന്‍ഡോര്‍ വ്യായാമ കേന്ദ്രങ്ങളുംപ്രവര്‍ത്തിക്കില്ല. ഔട്ട്‌ഡോര്‍ വ്യായാമ കേന്ദ്രങ്ങളില്‍ പരമാവധി 30 പേര്‍ മാത്രമേ ആകാവൂ. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. 30 പേരിലധികമുള്ള എല്ലാ പൊതുചടങ്ങുകള്‍ക്കും നിരോധം.

 

Latest News