കുവൈത്തില്‍നിന്ന് പോകുന്നവര്‍ ക്വാറന്റൈന്‍ ഉറപ്പാക്കണം

കുവൈത്ത് സിറ്റി- ഫെബ്രുവരി 21 മുതല്‍ കുവൈത്തില്‍നിന്ന് പുറത്തുപോകുന്നവര്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈനുള്ള ഹോട്ടല്‍ ബുക്കിംഗും മുന്‍കൂട്ടി നടത്തേണ്ടി വരും. 21 മുതല്‍ കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ഏഴ് ദിവസം ഹോട്ടലില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ചെലവ് യാത്രക്കാര്‍ വഹിക്കണം.

യാത്രക്കാരന്‍ ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണം. സമാനമായി കുവൈത്തില്‍നിന്ന് പുറത്ത് പോകുന്നവര്‍ തിരിച്ചെത്തുമ്പോഴുള്ള ക്വാറന്റൈന് ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂര്‍ നടത്തണം. റിട്ടേണ്‍ ടിക്കറ്റില്‍ പോകുന്നവരായാലും വണ്‍വേ ടിക്കറ്റുമായി പോകുന്നവരാണെങ്കിലും തിരിച്ചെത്തുമ്പോഴുള്ള ക്വാറന്റൈന് 7 ദിവസത്തെ ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കും.

യാത്രാ തീയതി മാറുന്നതിനനുസരിച്ച് ഹോട്ടലില്‍ താമസിക്കുന്നതിന്റെ തീയതിയും മാറ്റാനാകുംവിധം ബുക്കിംഗിന് ഹോട്ടലുകാര്‍ക്കും നിര്‍ദേശം നല്‍കും.

 

 

Latest News