ദോഹ- ഖത്തറിലേക്കുള്ള വിദേശികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. 18 രാജ്യങ്ങള്‍ പുതുക്കിയ പട്ടികയില്‍ ഇടംപടിച്ചെങ്കിലും ഇന്ത്യയില്ല.
ഇന്ത്യക്കു പുറമെ, ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങളായ പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും പുതിയ പട്ടികയില്‍ ഇല്ല. ജനുവരി 24 മുതലുള്ള കണക്കുകള്‍ അനുസരിച്ചാണ് അധികൃതര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഖത്തറിലെയും ആഗോളതലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഖത്തര്‍ കോവിഡ്19 അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്. നേരത്തെ പുറത്തു വിട്ട പട്ടികയില്‍ 17 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.
കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍നിന്നും ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന് വ്യവസ്ഥകളും അധികൃതര്‍ ഉള്‍പ്പെടുത്തിയിടുണ്ട്.
ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുതുക്കിയ പട്ടിക:
1 ഒമാന്‍
2 ബ്രൂണൈ ദറുസ്സലാം
3 തായ്ലന്ഡ്
4 ചൈന
5 വിയറ്റ്നാം
6 മലേഷ്യ
7 ദക്ഷിണ കൊറിയ
8 സിംഗപ്പൂര്‍
9 ജപ്പാന്
10 മ്യാന്മര്
11 മാലിദ്വീപ് (സേഫ് ട്രാവല്‍ ബബിള്‍ പാക്കേജ് മാത്രം)
12 ഓസ്ട്രേലിയ
13 ന്യൂസിലാന്‍ഡ്
14 മെക്സിക്കോ
15 ക്യൂബ
16 മൗറീഷ്യസ്
17 ഐസ്ലാന്‍ഡ്
18 അയര്‍ലന്‍ഡ്






