ചെന്നൈ- തമിഴ്നാട്ടിലെ ഈറോഡിൽ കൊലക്കേസ് പ്രതികളായ രണ്ടുപേരെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ബുധനാഴ്ച കോടതിയിൽ ഹാജരായി തിരികെ വരുമ്പോഴാണ് സംഭവം. വാഹനത്തിലെത്തിയ സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
30ഉം 38ഉം വയസുള്ളവരാണ് കൊല്ലപ്പെട്ട പ്രതികൾ. എട്ട് പേരടങ്ങിയ സംഘമാണ് കൊലക്ക് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
2018ൽ നടന്ന കൊലപാതകത്തിലെ പ്രധാന പ്രതികളാണ് കൊല്ലപ്പെട്ടതെന്നും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു.
ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി പക്കിസ്ഥാനികളെ പൂട്ടി; ട്വിറ്റര്‍ വിശദീകരിക്കണം