അബഹ - അബഹയിലെ അൽസദ്ദ് ഡിസ്ട്രിക്ടിൽ വെച്ച് വിദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് രക്ഷപ്പെട്ട സൗദി യുവാവിനെ അസീർ പോലീസ് അറസ്റ്റ് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെ തട്ടിയെടുക്കപ്പെട്ട കാർ പട്രോൾ പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
തുടർന്ന് പോലീസുകാർ പിന്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ള പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.