റിയാദ് - മോഷണങ്ങളും പിടിച്ചുപറികളും പോക്കറ്റടികളും നടത്തിയ 11 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. 20 മുതൽ 50 വരെ വയസ് പ്രായമുള്ള സൗദി പൗരനും യെമൻ, എത്യോപ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പത്തു ഇഖാമ നിയമലംഘകരുമാണ് പിടിയിലായത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.






