കങ്കണയുടെ അഹങ്കാര ട്വീറ്റിന് മറുപടിയായി മെറിലിന്റെ വിനയം

മുംബൈ- വിഖ്യാത നടി മെറില്‍ സ്ട്രീപ്പിനോട് സ്വയം താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ പോസ്റ്റ് ചെയ്ത അഹങ്കാര ട്വീറ്റിനു പിന്നാലെ മെറില്‍ സ്ട്രീപ്പിന്റെ എളിമയെ വാഴ്ത്തി ട്വീറ്റ്.

ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ച കങ്കണക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് താനൊരു സാധാരണക്കാരിയാണെന്ന് മെറില്‍ സ്ട്രീപ്പ് നടത്തിയ പ്രസ്താവന ഇഹ്‌സാന്‍ ഖട്ടര്‍ ഷെയര്‍ ചെയ്തത്.

ഞാന്‍ കൈവരിച്ച നേട്ടങ്ങളെന്ന് നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ അത്  എന്റെ ജീവിതത്തില്‍ മുഴുവന്‍ ഞാന്‍ അസാധാരണ വ്യക്തികളായി അഭിനയിച്ചു കൊണ്ടുള്ളതാണെന്നും ഇപ്പോള്‍ അത് താനാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നുമായിരുന്നു മെറിലിന്റെ പ്രസ്താവന.മൂന്ന് തവണ ഓക്‌സര്‍ ജേതാവും റെക്കോര്‍ഡ് തവണ അക്കാദമി, ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയ നടിയുമായ മെറില്‍ 2006 ല്‍ പ്രിന്‍സ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നടത്തി പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്.  

തന്നേക്കാള്‍ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാര്‍ ഈ ഭൂലോകത്ത് ഉണ്ടെങ്കില്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.  തലൈവി, ധാക്കട് എന്നീ പുതിയ സിനിമകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ട്വീറ്റ്. അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ ഗാഡോഡ് എന്നിവരുമായി തന്റെ പ്രകടനത്തെ കങ്കണ താരതമ്യം ചെയ്യുന്നു.

 

Latest News