മമ്മൂട്ടിയും ലാലും ചേര്‍ന്ന് അമ്മ  ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കൊച്ചി-മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു. 10 കോടി രൂപ ചെലവില്‍ കലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മന്ദിരം പണിതുയര്‍ത്തിയത്. മലയാള സിനിമയ്ക്ക് നിരവധി നല്ല കാര്യങ്ങള്‍ ഈ ബില്‍ഡിംഗ് കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം വീണ്ടുമൊരു സിനിമ വരുമെന്നും ഉദ്ഘാടന വേളയില്‍ മോഹന്‍ലാല്‍ പറഞ്ഞു. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം. താരങ്ങള്‍ക്ക് കഥകള്‍ കേള്‍ക്കാനുള്ള സൗകര്യം ഉള്‍പ്പടെ കെട്ടിടത്തില്‍ സജീകരിച്ചിട്ടുണ്ട്. 2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.
 

Latest News