സൗദി അറേബ്യയില്‍ ബൈക്ക് ലൈസന്‍സ് നേടാം

ജിദ്ദ- സൗദി അറേബ്യയില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ടെസ്റ്റ് പാസായി ലൈസന്‍സ് നേടണം.
മെഡിക്കല്‍ റിപ്പോര്‍ട്ട്, വെളള്ള പശ്ചാത്തലത്തില്‍ നാല് ഫോട്ടോകള്‍, 200 റിയാല്‍ ഫീ, ആശ്രിതരാണെങ്കില്‍ രക്ഷാകര്‍ത്താവില്‍നിന്നുള്ള സമ്മത പത്രം, ജോലി ചെയ്യുന്നവരാണെങ്കില്‍ സ്‌പോണ്‍സറില്‍നിന്നുള്ള സമ്മത പത്രം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് , ഇഖാമയും പകര്‍പ്പും, പാസ്‌പോര്‍ട്ട് കോപ്പി, പൂരിപ്പിച്ച അപേക്ഷ ഫോറം എന്നിവയാണ് വെണ്ടത്. 16 വയസ്സ് പൂര്‍ത്തിയായിരിക്കണം.
സമീപത്തെ ഡല്ല ഡ്രൈവിംഗ് സ്‌കൂളിലാണ് അപേക്ഷ നല്‍കേണ്ടത്. ആവശ്യമാണെങ്കില്‍ ഏജന്റുമാര്‍ 15 റിയാല്‍ നല്‍കിയാല്‍ ഫോം പൂരിപ്പിച്ചു നല്‍കും. ഡോക്യുമെന്റുകള്‍ കൃത്യമാണെങ്കില്‍ മോട്ടോര്‍ സൈക്കിള്‍ ടെസ്റ്റിനുള്ള തീയതിയും സമയവും ലഭിക്കും. നെറ്റ് ബാങ്ക് വഴി 200 റിയാല്‍ ഫീ അടക്കാം.

 

Latest News