Sorry, you need to enable JavaScript to visit this website.

നാട്ടിലുള്ളവര്‍ റീഎന്‍ട്രി പുതുക്കിയില്ലെങ്കില്‍ കുടുങ്ങും; മൂന്ന് വര്‍ഷത്തേക്ക് സൗദിയിലേക്ക് മടങ്ങാനാവില്ല

റിയാദ്- എക്‌സിറ്റ്-റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തിയവര്‍ അത് യഥാസയമം പുതുക്കിയില്ലെങ്കില്‍ കുടുങ്ങും. റീഎന്‍ട്രി വിസ കാലാവധി അവസാനിച്ചവരെ മൂന്നു വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ജവാസാത്ത് ആവര്‍ത്തിച്ചു വ്യക്തമാക്കി.

റീഎന്‍ട്രി വിസയില്‍ നാട്ടിലേക്ക് മടങ്ങി വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് തിരികെ വരാന്‍ സാധിക്കാത്ത വിദേശികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം, പഴയ സ്‌പോണ്‍സറുടെ തന്നെ പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷ വിലക്ക് ബാധകമല്ല. വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്.

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്ക് കാരണം നാട്ടില്‍നിന്ന് മടങ്ങാന്‍ കഴിയാത്തവര്‍ യഥാസമയം സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് റീഎന്‍ട്രി വിസ പുതുക്കുവാനും ഇഖാമ കാലാവധി തീരുന്നതിനു മുമ്പ് ഇഖാമ പുതുക്കുവാനും ശ്രദ്ധിക്കണം. സ്വമേധയാ റീ എന്‍ട്രി നീട്ടിക്കിട്ടുന്ന സാഹചര്യം നിലവിലില്ല.

 

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News