സമൂഹമാധ്യമങ്ങള്‍ ദുരുപയോഗിക്കരുതെന്ന് ദുബായ് പോലീസ്, കടുത്ത ശിക്ഷ

ദുബായ്- സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷയെന്ന് ആവച്ച് ദുബായ് പോലീസ്. കുറ്റക്കാര്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴയും തടവുമാണ് ശിക്ഷ. രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് പിഴ ചുമത്തുക. ഏഴു വര്‍ഷം വരെ തടവും നല്‍കും.

മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നു പോലീസ് നിര്‍ദേശിച്ചു.

 

Latest News