ചാമ്പ്യന്മാര്‍ 87 ന് പുറത്ത്, പഞ്ചാബ് സെമിയില്‍

അഹമ്മദാബാദ് - നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയെ 87 ന് ഓളൗട്ടാക്കി പഞ്ചാബ് സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. 12.4 ഓവറില്‍ പഞ്ചാബ് ഒമ്പതു വിക്കറ്റിന്റെ ഉജ്വല വിജയം പൂര്‍ത്തിയാക്കി. 
17.2 ഓവറേ കര്‍ണാടക ഇന്നിംഗ്‌സ് നീണ്ടുനിന്നുള്ളൂ. ക്യാപ്റ്റന്‍ കരുണ്‍ നായര്‍ 12 റണ്‍സെടുത്ത് പുറത്തായി. ദേവദത്ത് പടിക്കലിനും 12 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സിദ്ധാര്‍ഥ കൗളിന് മൂന്നു വിക്കറ്റ് കിട്ടി. അര്‍ഷദീപ് സിംഗിനും രമണ്‍ദീപ് സിംഗിനും രണ്ടു വീതവും. പഞ്ചാബിന് ഓപണര്‍ അഭിഷേക് ശര്‍മയെ എളുപ്പം നഷ്ടപ്പെട്ടെങ്കിലും മന്‍ദീപ് സിംഗും പ്രഭ്‌സിംറാന്‍ സിംഗും അവരെ വിജയത്തിലേക്കു നയിച്ചു.


 

Latest News