Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ മാറ്റം

ദോഹ- വിദേശങ്ങളില്‍നിന്നെത്തുന്നവരില്‍ ഹോം ക്വാറന്റൈനില്‍ കഴിയാന്‍ അനുമതിയുള്ള വിഭാഗങ്ങളുടെ പുതുക്കിയ പട്ടിക പ്രാബല്യത്തിലായി. 65 വയസ്സും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കും നിശ്ചിത വിഭാഗങ്ങളിലുള്ളവര്‍ക്കുമാണു ഹോംക്വാറന്റൈന്‍ അനുമതി.
പട്ടികയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്.എം.സി) മൈ ഹെല്‍ത്ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ റിപ്പോര്‍ട്ട് എടുക്കണം. അല്ലെങ്കില്‍ എച്ച്.എം.സി, പ്രാഥമിക പരിചരണ കോര്‍പറേഷന്‍ എന്നിവയുടെ വെബ്‌സൈറ്റില്‍നിന്നു ലഭിക്കുന്ന ക്രോണിക് കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പ് അംഗീകൃത കോവിഡ്19 പരിശോധനാ കേന്ദ്രത്തില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും വേണം.
അറുപത്തിയഞ്ചും അതില്‍ കൂടുതലും വയസ്സുള്ളവര്‍, അവയവ ശസ്ത്രക്രിയ, നട്ടെല്ല് മാറ്റിവെയ്ക്കല്‍ എന്നിവയ്ക്കു വിധേയരായവര്‍, ഇമ്യൂണോസപ്രസീവ് തെറപ്പി എടുത്തവര്‍, ഹൃദയത്തിന് തകരാര്‍ ഉള്ളവര്‍, കൊറോണറി ആര്‍ട്ടറി രോഗമുള്ളവര്‍, ആസ്മയുള്ളവര്‍,  അര്‍ബുദ രോഗികള്‍. കീമോ, റേഡിയേഷന്‍ തെറപ്പി നടത്തുന്നവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ (5 വയസ്സുവരെയുള്ള കുട്ടികളുള്ളവര്‍), ഗുരുതരമായ വൃക്ക തകരാര്‍ ഉള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ഗുരുതരമായ കരള്‍ രോഗമുള്ളവര്‍, കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന രോഗികള്‍, ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായുള്ള അംഗപരിമിതര്‍, അംഗവൈകല്യമുള്ള കുട്ടികളും അവരുടെ അമ്മമാരും, അപസ്മാരമുള്ളവര്‍, പ്രമേഹത്തെ തുടര്‍ന്ന് കാല്‍പാദത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍,  യാത്രയ്ക്കു 10 ദിവസം മുന്‍പ് അടുത്ത ബന്ധുക്കള്‍ ആരെങ്കിലും മരിച്ചിട്ടുള്ളവര്‍, മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍, അടച്ചിട്ട മുറിയില്‍ കഴിയേണ്ടി വരുമ്പോള്‍ ആരോഗ്യാവസ്ഥ മോശമാകുന്നവര്‍, പ്രമേഹംമൂലം ന്യൂറോപ്പതി, വൃക്ക, റെറ്റിന രോഗങ്ങളുളളവര്‍ അല്ലെങ്കില്‍ പ്രമേഹത്തിന്റെ മറ്റു സങ്കീര്‍ണതകളുള്ളവര്‍, മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ എത്തുന്ന 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് ഹോം ക്വാറന്റൈന്‍ അനുമതി.

 

Latest News