അബുദാബി- കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമ്പോഴും യു.എ.ഇയില്‍ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലേറെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3579 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 792 ആയി. ആകെ രോഗികളുടെ എണ്ണം 2,77,955 ആയതായും 4166 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയില്‍ 1,79,117 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 24.5 ദശലക്ഷം ആയതായി അധികൃതര്‍ പറഞ്ഞു.