ഇതാ വരുന്നു, സ്‌റ്റോക്‌സ് ഇന്ത്യയിലേക്ക്

ലണ്ടന്‍ - ഇന്ത്യന്‍ പര്യടനത്തിനായി താന്‍ ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെടുന്നതിന്റെ ചിത്രം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പുറത്തുവിട്ടു. ഇംഗ്ലണ്ട് കളിക്കാര്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ്. ആ ടീമില്‍ സ്റ്റോക്‌സ് ഇല്ല. മറ്റ് ഇംഗ്ലണ്ട് കളിക്കാര്‍ ശ്രീലങ്കയിലെ ടെസ്റ്റ് പരമ്പര കഴിഞ്ഞ് ബുധനാഴ്ചയാണ് ഇന്ത്യയിലെത്തുക. നാല് ടെസ്റ്റും അഞ്ച് ട്വന്റി20 കളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി അഞ്ചിന് പരമ്പര ആരംഭിക്കു.ം 
ഇന്ത്യ, നമുക്ക് നേരില്‍ കാണാം എന്നാണ് ചിത്രത്തിന് സ്റ്റോക്‌സ് നല്‍കിയ അടിക്കുറിപ്പ്. വിജയകരമായ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം സ്വന്തം വസതികളിലാണ്. 27 ന് കളിക്കാര്‍ ചെന്നൈയില്‍ സംഗമിക്കും. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമുകളെ ഇന്ത്യയും ഇംഗ്ലണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 
 

Latest News