Sorry, you need to enable JavaScript to visit this website.

റൂട്ടിന്റെ വഴി തടയാന്‍ തലപുകച്ച് ഇന്ത്യ

ഗാള്‍ - ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് ശ്രീലങ്കന്‍ പര്യടനത്തില്‍ റണ്ണൊഴുക്കുന്നു. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയടിച്ച ക്യാപ്റ്റന്‍ രണ്ടാം ടെസ്റ്റില്‍ 186 റണ്‍സ് നേടി. ഇന്നലെ അവസാന ഓവറില്‍ ഇരട്ട സെഞ്ചുറിക്ക് 14 റണ്‍സ് അരികില്‍ റണ്ണൗട്ടാവുകയായിരുന്നു. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കു മേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് നായകനെ മറ്റൊരു രീതിയില്‍ പുറത്താക്കാനാവുമായിരുന്നില്ല. പൂര്‍ണ ഏകാഗ്രതയോടെ എട്ടു മണിക്കൂറിലേറെ റൂട്ട് ബാറ്റ് ചെയ്തു. ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്കാണ് വരുന്നത്. ഫെബ്രുവരി അഞ്ചിനാരംഭിക്കുന്ന പരമ്പരയില്‍ റൂട്ടിന്റെ റൂട്ട് എങ്ങനെ തടയുമെന്ന് തല പുകക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. 
 2001 ല്‍ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ ശ്രീലങ്കയില്‍ 688 റണ്‍സടിച്ച ശേഷം ഒരു ബാറ്റ്‌സ്മാനും സ്പിന്നിനു മേല്‍ ഇത്ര മേധാവിത്തം പ്രകടിപ്പിച്ചിട്ടില്ല. സ്വീപ് ഷോട്ടുകളിലൂടെയാണ് റൂട്ട് സ്പിന്നര്‍മാരെ മെരുക്കിയത്. ലെഗ്‌സൈഡ് ബൗണ്ടറിയില്‍ മൂന്ന് ഫീല്‍ഡര്‍മാരെ നിര്‍ത്തിയിട്ടും റൂട്ട് 18 ബൗണ്ടറികള്‍ കണ്ടെത്തി. 
പത്തൊമ്പതാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ റൂട്ട് റണ്‍കൊയ്ത്തില്‍ ഇംഗ്ലണ്ടിന്റെ പ്രമുഖ കളിക്കാരായ ഡേവിഡ് ഗവറിനെയും കെവിന്‍ പീറ്റേഴ്‌സനെയും ജെഫ്രി ബൊയ്‌കോട്ടിനെയും മറികടന്നു. റൂട്ടിന്റെ തൊണ്ണൂറ്റൊമ്പതാം ടെസ്റ്റാണ് ഇത്. 

Latest News