വെളിയംകോട് സ്വദേശി ബഹ്‌റൈനില്‍ ഉറക്കത്തില്‍ മരിച്ചു

മനാമ- മലപ്പുറം വെളിയംകോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. വെളിയംകോട് ബീവിപ്പടി പുതുവീട്ടില്‍ അലി (46) യാണ് ഉറക്കത്തില്‍ മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലിക്കാരനായിരുന്നു.

പുലര്‍ച്ചെ മാര്‍ക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടര്‍ന്ന് കൂടെയുളളവര്‍ അന്വേഷിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. 22 വര്‍ഷമായി ബഹ്‌റൈനിലുണ്ട്.  പരേതനായ യാഹു ഹാജിയാണ് പിതാവ്. മാതാവ് മറിയം.

സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നിതിനുള്ള നടപടികള്‍ ആരംഭിച്ചു.

 

Latest News