രാഷ്ട്രീയം എന്താണെന്ന് പോലും അറിയില്ലെന്ന് പ്രവീണ

പത്തനംതിട്ട- രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയമെന്നാല്‍ എന്താണെന്ന് അറിയില്ലെന്നും നടി പ്രവീണ. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വാര്‍ത്ത വന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ല, ഇങ്ങനെയൊക്കെ ചിന്തിച്ചയാള്‍ക്ക് നന്ദി. പ്രവീണ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ പ്രവീണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

 

Latest News