Sorry, you need to enable JavaScript to visit this website.

സൗരവിന്റെ സഹോദരന്‍ സ്‌നേഹശീഷിനും ആന്‍ജിയൊ

കൊല്‍ക്കത്ത - ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് പിന്നാലെ സഹോദരന്‍ സ്‌നേഹശീഷ് ഗാംഗുലിക്കും ആന്‍ജിയൊപ്ലാസ്റ്റി. ഈ മാസമാദ്യമാണ് ഗാംഗുലിക്ക് നേരിയ ഹൃദയാഘാതമുണ്ടായതും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതും. സൗരവിന്റെ ജ്യേഷ്ഠനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹശീഷിന് ഇന്നലെയാണ് ആന്‍ജിയൊപ്ലാസ്റ്റി നടത്തിയത്. കൊല്‍ക്കത്ത അപ്പോളൊ ആശുപത്രിയില്‍ രാവിലെ അഡ്മിറ്റിലായ സ്‌നേഹശീഷ് ആന്‍ജിയൊപ്ലാസ്റ്റിക്കു ശേഷം നിരീക്ഷണത്തിലാണ്. 
ഗാംഗുലിക്ക് അപ്രതീക്ഷിതമായി ആന്‍ജിയൊപ്ലാസ്റ്റി വേണ്ടിവന്ന സാഹചര്യത്തില്‍ ഈ മാസം 12 ന് സ്‌നേഹശീഷ് അപ്പോളോ ആശുപത്രിയില്‍ ചെക്കപ് നടത്തുകയായിരുന്നു. ബ്ലോക്ക് കണ്ടെത്തിയതിനാല്‍ ആന്‍ജിയൊപ്ലാസ്റ്റി നിര്‍ദേശിച്ചു.  

Latest News