അപ്പില്‍ തള്ളി, മെസ്സിയുടെ  വിലക്ക് തുടരും

മഡ്രീഡ്- രണ്ടു മത്സരങ്ങളില്‍ ലിയണല്‍ മെസ്സിയെ വിലക്കിയതിനെതിരെ ബാഴ്‌സലോണ നല്‍കിയ അപ്പീല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളി. സ്പാനിഷ് സൂപ്പര്‍കപ്പ് മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളില്‍ പന്തില്ലാത്ത സമയത്ത് എതിര്‍ കളിക്കാരനു നേരെ കൈയോങ്ങിയതിനാണ് മെസ്സി ചുവപ്പ് കാര്‍ഡ് കണ്ടത്. ബാഴ്‌സലോണ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡായിരുന്നു ഇത്. തുടര്‍ന്ന് രണ്ടു മത്സരങ്ങളില്‍ കൂടി മെസ്സിയെ വിലക്കി. വിലക്കില്‍ ആദ്യത്തേത് മെസ്സി പൂര്‍ത്തിയാക്കി. മെസ്സി ഇല്ലാതെയാണ് ബാഴ്‌സലോണ കോപ ഡെല്‍റേയില്‍ കോര്‍ണിലയെ നേരിട്ടത്. നാളെ സ്പാനിഷ് ലീഗില്‍ എല്‍ചെക്കെതിരായ കളിയിലും വിട്ടുനില്‍ക്കണം.  

Latest News