ഐ.പി.എല്‍ ലേലം ഫെബ്രുവരി 18 ന്

ന്യൂദല്‍ഹി - അടുത്ത സീസണിന് മുന്നോടിയായുള്ള ഐ.പി.എല്‍ ലേലം ഫെബ്രുവരി 18 ന് സംഘടിപ്പിച്ചേക്കും. വേദി തീരുമാനിച്ചിട്ടില്ല. 
കഴിഞ്ഞ ഐ.പി.എല്‍ ടൂര്‍ണമെന്റ് യു.എ.ഇയിലാണ് നടത്തിയത്. ഇത്തവണ ഇന്ത്യയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാവുമോയെന്ന കാര്യം ബി.സി.സി.ഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ടൂര്‍ണമെന്റ് ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അടുത്ത മാസം സുഗമമായി നടന്നാല്‍ ഐ.പി.എല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയേറെയാണ്. എല്ലാ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെയും ഒഴിവാക്കുന്ന കളിക്കാരുടെയും പട്ടിക പുറത്തുവിട്ടു. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ പ്രമുഖ കളിക്കാര്‍ ലേലത്തിനുണ്ടാവും. 

Latest News