യു.എ.ഇയില്‍ 3,491 പേര്‍ക്ക്കൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ 3,491 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 756  ആയി. 3,311 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നവര്‍ 24 മണിക്കൂര്‍ കഴിയാത്ത കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് ഇതാവശ്യമില്ല.
യു.എ.ഇയില്‍ 1,63,049 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 23.5 ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

 

Latest News