Sorry, you need to enable JavaScript to visit this website.

പാഠം പഠിച്ചു, ഇന്ത്യയെ ഇനി ലാഘവത്തോടെ കാണില്ല -ലാംഗര്‍

ബ്രിസ്‌ബെയ്ന്‍ - പരിക്കില്‍ വലഞ്ഞ ഇന്ത്യന്‍ ടീമിനെ ലാഘവത്തോടെ കണ്ടതാണ് ഓസ്‌ട്രേലിയക്ക് പറ്റിയ പിഴവെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ സൂചിപ്പിച്ചു. കരുത്തരായ കളിക്കാരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാവരുമെന്ന് ലാംഗര്‍ പറഞ്ഞു. അവിശ്വനീയമായിരുന്നു ഈ പരമ്പര. ആരെങ്കിലും തോല്‍ക്കുകയും ജയിക്കുകയും വേണമല്ലോ? ടെസ്റ്റ് ക്രിക്കറ്റാണ് ജയിച്ചത്. തോല്‍വി മുറിപ്പെടുത്തുന്നതാണ്. പക്ഷെ ഉജ്വലമായി പൊരുതിയ ഇന്ത്യന്‍ ടീമിനാണ് ക്രെഡിറ്റ് -ലാംഗര്‍ പറഞ്ഞു. 
150 കോടി ഇന്ത്യക്കാരില്‍ നിന്നാണ് 11 പേര്‍ അവര്‍ക്കായി കളിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അഡ്‌ലയ്ഡില്‍ ചില്ലറ റണ്‍സിന് പുറത്തായതോടെ അവര്‍ തകര്‍ന്നുവെന്ന് കരുതിയത് ശരിയായില്ല -ലാംഗര്‍ പറഞ്ഞു. 
 

Latest News