Sorry, you need to enable JavaScript to visit this website.

പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേ

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യ രണ്ടു സ്ഥാനക്കാരും ബദ്ധവൈരികളുമായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്ന് ഏറ്റുമുട്ടുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ ഈ ക്ലബ്ബുകള്‍ ആദ്യ രണ്ടു സ്ഥാനക്കാരെന്ന നിലയില്‍ മുഖാമുഖം വരുന്നത് 1997 നു ശേഷം ആദ്യമായാണ്. അതിനു ശേഷം ലിവര്‍പൂളിന്റെ പ്രതാപമസ്തമിച്ചു. 2013 നു ശേഷം യുനൈറ്റഡ് മങ്ങുകയും ലിവര്‍പൂള്‍ പഴയ പ്രതാപത്തില്‍ തിരിച്ചെത്തുകയും ചെയ്തു. 2013 നു ശേഷം ആദ്യമായി ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് യുനൈറ്റഡ്. 11 കളികളിലായി അവര്‍ അജയ്യരാണ്. മൂന്നു മത്സരങ്ങളില്‍ വിജയം അകന്നതോടെയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്. നിലവിലെ ചാമ്പ്യന്മാരാണ് അവര്‍. യുനൈറ്റഡിനോടും തോല്‍ക്കുകയാണെങ്കില്‍ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തേക്കു പോവും. 
 

Latest News