Sorry, you need to enable JavaScript to visit this website.

ഇതെന്ത് ഭാഗ്യക്കേട്? സയ്‌നിക്കും പരിക്ക്

ബ്രിസ്‌ബെയ്ന്‍ - 1933 നു ശേഷമുള്ള ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ ബൗളിംഗ് നിരയുമായി ഓസ്‌ട്രേലിയയെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നേരിടുന്ന ഇന്ത്യക്ക് മറ്റൊരു കനത്ത പ്രഹരം. നവദീപ് സയ്‌നിയെ പരിക്കു കാരണം സ്‌കാനിംഗിന് അയച്ചു. സയ്‌നിക്ക് ഈ മത്സരത്തില്‍ ഇനി ബൗള്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൂചന. 
വെറും നാല് ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, സയ്‌നി, ടി. നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. ഇതില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ അംഗമായിരുന്നില്ല. നെറ്റ് ബൗളറായി ടീമിനൊപ്പം സഞ്ചരിക്കുന്നതാണ്. ആദ്യ ദിനം ഭേദപ്പെട്ട പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. അഞ്ചിന് 274 ല്‍ ആതിഥേയര്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. രണ്ടു തവണ അനായാസ ക്യാച്ച് ഫീല്‍ഡര്‍മാര്‍ കൈവിട്ടതിനാല്‍ രക്ഷപ്പെട്ട മാര്‍നസ് ലാബുഷൈന്‍ സെഞ്ചുറി തികച്ചു. നടരാജന് രണ്ടു വിക്കറ്റ് കിട്ടി. 
 

Latest News