അബുദാബി- യു.എ.ഇയില്‍ കോവിഡ്19 ബാധിതരായ ഏഴു പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 733 ആയി. 3,407 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായും 3,168 പേര്‍ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം– 2,46,376 ആണ്.