സ്‌പോൺസർഷിപ്പ് മാറ്റത്തിന് ഇഖാമ നിർബന്ധം

റിയാദ് - സ്‌പോൺസർഷിപ്പ് മാറ്റത്തിന് കാലാവധിയുള്ള ഹവിയ്യതു മുഖീം (ഇഖാമ) ഉണ്ടായിരിക്കേണ്ടത് നിർബന്ധമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതിയ വിസയിൽ സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് ഇഖാമ ലഭിക്കുന്നതിനു മുമ്പായി പാസ്‌പോർട്ട് മാത്രം ഉപയോഗിച്ച് മാറ്റാൻ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ഇൻഡിവിജ്വൽസിൽ ഡിജിറ്റൽ ഇഖാമ സേവനം ജവാസാത്ത് ആരംഭിച്ചിട്ടുണ്ട്. 
ഒറിജിനൽ തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്ത പക്ഷം ആളുകളുടെ ഐഡന്റിറ്റി ഉറപ്പു വരുത്താൻ സുരക്ഷാ വകുപ്പുകൾക്കു ഡിജിറ്റൽ ഇഖാമ പരിശോധനയിലൂടെ സാധിക്കും.
 

Latest News