റിഷഭിനും രോഹിതിനും പിന്നില്‍ കേരളത്തിന്റെ അസ്ഹര്‍

മുംബൈ - സെയ്ദ് മുഷ്താഖലി ട്രോഫിയില്‍ മുംബൈക്കെതിരായ വിജയത്തില്‍ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിലാക്രമണം. അസ്ഹറിന്റെ പതിനൊാമത്തെ സിക്‌സറിലാണ് 25 പന്ത് ശേഷിക്കെ കേരളം എട്ടു വിക്കറ്റിന്റെ വന്‍ വിജയം ആഘോഷിച്ചത്. ഒമ്പത് ബൗണ്ടറിയുമായി 54 പന്തില്‍ പുറത്താവാതെ ഓപണര്‍ 137 റസടിച്ചു. സ്‌കോര്‍: മുംബൈ ഏഴിന് 196, കേരളം 15.5 ഓവറില്‍ രണ്ടിന് 201.
20 പന്തില്‍ മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമായി അര്‍ധ ശതകം പിന്നിട്ട അസ്ഹര്‍ എട്ട് സിക്‌സറുമായി 37 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. റോബിന്‍ ഉത്തപ്പയുമൊത്ത് (23 പന്തില്‍ 33) ഓപണിംഗ് വിക്കറ്റില്‍ 9.3 ഓവറില്‍ 129 റണ്‍സാണ് അസ്ഹര്‍ അടിച്ചെടുത്തത്. പിന്നീട് ക്യാപ്റ്റന്‍ സഞ്ജുവിനെ (12 പന്തില്‍ 22) സാക്ഷിയാക്കി കത്തിക്കയറി.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് അസ്ഹറിന്റേത്. റിഷഭ് പന്ത് 32 പന്തിലും രോഹിത് ശര്‍മ 35 പന്തിലും സെഞ്ചുറി നേടിയിരുന്നു. 

Latest News