Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളാ താരം അസ്ഹറിന് 20 പന്തില്‍ അര്‍ധ ശതകം

മുംബൈ - സെയ്ദ് മുഷ്താഖലി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളാ ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടിച്ചു തകര്‍ക്കുന്നു. 20 പന്തില്‍ മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമായി അസ്ഹര്‍ അര്‍ധ ശതകം പിന്നിട്ടു. 
നേരത്തെ അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി കെ.എം. ആസിഫ് മൂന്നു വിക്കറ്റെടുത്തതിനാലാണ് മുംബൈ ഇരുനൂറ് കടക്കാതിരുന്നത്. ഏഴിന് 196 റണ്‍സാണ് അവരുടെ സ്‌കോര്‍. കേരളം അഞ്ചോവറില്‍ വിക്കറ്റ്‌പോവാതെ 70 പിന്നിട്ടു. അസ്ഹറിനൊപ്പം റോബിന്‍ ഉത്തപ്പയാണ് ക്രീസില്‍. 
ആസിഫും (4-0-25-3) സ്പിന്നര്‍ ജലജ് സക്‌സേനയുമൊഴികെ (4-0-34-3) ഒഴികെ കേരളത്തിന്റെ ബൗളര്‍മാരെല്ലാം കനത്ത ശിക്ഷ വാങ്ങി. കൂടുതല്‍ റണ്‍സ് വഴങ്ങിയത് എം.ഡി നിധീഷാണ് (4-0-50-1). എങ്കിലും നിധീഷിന് വിക്കറ്റ് കിട്ടി. ഓപണിംഗ് ബൗളര്‍മാരായ ശ്രീശാന്തും (4-0-47-0) ബെയ്‌സില്‍ തമ്പിയും (4-0-39-0) എട്ടോവറില്‍ വിട്ടുകൊടുത്തത് 86 റണ്‍സാണ്. വിക്കറ്റൊന്നും ലഭിച്ചുമില്ല. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ വിക്കറ്റെടുത്ത് ശ്രീശാന്ത് തിരിച്ചുവരവ് ആഘോഷിച്ചിരുന്നു. 


 

Latest News