കോവിഡ് 'ബാധിച്ച' സയ്‌ന ജയിച്ചു

ബാങ്കോക്ക് - കഴിഞ്ഞ ദിവസം കോവിഡ് ആശങ്കയിലായ സയ്‌ന നേവാള്‍ തായ്‌ലന്റ് ഓപണ്‍ ബാഡ്മിന്റണില്‍ ആദ്യ റൗണ്ട് ജയിച്ചു. ആദ്യം പോസിറ്റിവാണെന്ന് പറഞ്ഞ് സംഘാടകര്‍ സയ്‌നയെ ആശുപത്രിയിലേക്ക് അയക്കുകയും എതിരാളി മലേഷ്യയുടെ കിസോണ സെല്‍വദുരൈ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതേ സാമ്പിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നെഗറ്റിവായി. തുടര്‍ന്ന് മത്സരിക്കാന്‍ അനുവദിക്കുകയായിരുന്നു. കിസോണയെ 21-15, 21-15 ന് സയ്‌ന തോല്‍പിച്ചു. 
ഇന്ത്യക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ സൗരഭ് വര്‍മയെ കിഡംബി ശ്രീകാന്ത് തോല്‍പിച്ചു. സയ്‌നയെ പോലെ ആദ്യം കോവിഡ് പോസിറ്റിവായിരുന്ന മലയാളി താരം എച്ച്.എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്തായി. സയ്‌നയുടെ ഭര്‍ത്താവ് പരുപ്പള്ളി കശ്യപ് ആദ്യ റൗണ്ടിനിടെ പിന്മാറി. 

Latest News