Sorry, you need to enable JavaScript to visit this website.

ദകാറില്‍ വീണ്ടും സൗദി വിജയം, അല്‍ഉലയിലേക്ക് കുതിച്ച് യസീദ്

അല്‍ഉല - ദകാര്‍ റാലിയിലെ ആവേശകരമായ പത്താം സ്റ്റെയ്ജില്‍ സൗദി അറേബ്യന്‍ ഡ്രൈവര്‍ യസീദ് അല്‍റാജി ഒന്നാം സ്ഥാനത്തെത്തി. ഈ സീസണില്‍ രണ്ടാമത്തെ സ്റ്റെയ്ജിലാണ് യസീദ് ഒന്നാം സ്ഥാനം നേടുന്നത്. ഖത്തര്‍ ഡ്രൈവര്‍ നാസര്‍ അല്‍അതിയ്യയെ രണ്ടു മിനിറ്റ് നാല് സെക്കന്റിന്റെ വ്യത്യാസത്തില്‍ യസീദ് പിന്നിലാക്കി. ഓവറോള്‍ ലീഡര്‍ സ്‌റ്റെഫാന്‍ പീറ്റര്‍ഹാന്‍സലും നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് സയ്ന്‍സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
342 കി.മീ ദൂരമുള്ള പത്താം സ്റ്റെയ്ജില്‍ 90 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ യസീദ് ലീഡ് നേടിയിരുന്നു. 241 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്‌പെഷ്യല്‍ വിഭാഗത്തില്‍ യസീദിന് വെല്ലുവിളി നല്‍കാന്‍ സൗദിയുടെ തന്നെ യാസിര്‍ സെയ്ദാന് മാത്രമേ സാധിച്ചുള്ളൂ. 190 കി.മീ ദൂരം താണ്ടിയതോടെ എഞ്ചിന്‍ തകരാറ് കാരണം യാസിറിന്റെ വണ്ടി നിലച്ചു. 285 കി.മീ പിന്നിട്ടപ്പോള്‍ പീറ്റര്‍ഹാന്‍സലിനെ അതിയ്യ മറികടന്നു. 
ഇനി രണ്ട് സ്‌റ്റെയ്ജുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അല്‍ഉലയില്‍നിന്ന് യാന്‍ബു വരെയാണ് ഇന്നത്തെ പതിനൊന്നാം സ്റ്റെയ്ജ്. വെള്ളിയാഴ്ച ജിദ്ദയില്‍ റാലി സമാപിക്കും. 

Latest News