Sorry, you need to enable JavaScript to visit this website.

ഹത്താ തടാകത്തിനു മുകളിലൂടെ കേബിൾ കാറിൽ സഞ്ചരിക്കാം

കേബിൾ കാർ പദ്ധതിയുടെ ലോഞ്ചിംഗിനു ശേഷം വിശദാംശങ്ങൾ വിലയിരുത്തുന്ന ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം

ടൂറിസം പദ്ധതികൾക്ക് തുടക്കമിട്ട് ശൈഖ് മുഹമ്മദ് 

അബുദാബി- ഹത്താ ഡാം ഏരിയയിലെ ടൂറിസം പദ്ധതികൾക്ക് തുടക്കമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ദുബായിലെ മലയോര പ്രദേശങ്ങളുടെ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഹത്ത തടാകത്തിനു മുകളിലെ കേബിൾ കാർ പദ്ധതി. 5.4 കിലോമീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതി രൂപരേഖ വ്യക്തമാക്കി. സമുദ്രനിരപ്പിൽനിന്ന് 1300 മീറ്റർ ഉയരത്തിലായിരിക്കും ഈ പദ്ധതി. 

രാജ്യത്തെ ടൂറിസം ആകർഷണങ്ങളിൽ ഒന്നായി പദ്ധതി മാറുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഡാമിനു മുകളിലൂടെയാണ് കേബിൾ കാർ സഞ്ചരിക്കുക. ഹത്ത വെള്ളച്ചാട്ട പദ്ധതിയും ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്തു. ഡാമിലെ വെള്ളം ഉപയോഗിച്ചു തന്നെയാണ് ഈ കൃത്രിമ വെള്ളച്ചാട്ട പദ്ധതി നടപ്പാക്കുന്നത്. ടൂറിസം പദ്ധതികൾ സജീവമാകുന്നതോടെ ഈ പ്രദേശത്തെ ബിസിനസ്സ് സാധ്യതകളും വിപുലീകരിക്കപ്പെടും. 

പ്രകൃതി സൗഹൃദ ടൂറിസം പദ്ധതികളുടെ ഭാഗമായി ഹത്താ ഡാം നേരത്തെ തന്നെ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി സന്ദർശിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ ശൈഖ് മുഹമ്മദ് വിലയിരുത്തി.  

Tags

Latest News