ദുബായ്- ഒത്തുകളിയുടെ പേരിൽ ബി.സി.സി.ഐ വിലക്ക് നേരിടുന്ന ശ്രീശാന്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ശ്രീക്കു മുന്നിൽ വാതിൽ അടഞ്ഞിട്ടില്ലെന്നും, ക്ഷമയോടെ കാത്തിരിക്കുകയും ആത്മവിശ്വാസം കൈവിടാതിരിക്കുകയും ചെയ്താൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാവുമെന്നും ദുബായിലെ ഒരു റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ മുൻ എം.പി കൂടിയായ അസ്ഹർ പറഞ്ഞു. രാജ്യം കണ്ട മികച്ച പെയ്‌സ് ബൗളർമാരിൽ ഒരാളാണ് ശ്രീശാന്തെന്നും അസ്ഹർ വ്യക്തമാക്കി.
സ്‌കോട്ട്‌ലാന്റ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ എൻ.ഒ.സി നൽകാത്ത ബി.സി.സി.ഐ നടപടിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ച ശ്രീക്ക് അനുകൂല വിധി ലഭിച്ചിരുന്നു. എന്നാൽ ബി.സി.സി.ഐയുടെ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, വിലക്ക് നീക്കിയ സിംഗിൾ ബെഞ്ച് വിധി അസാധുവാക്കി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത് അറിയിച്ചിട്ടുണ്ട്.
ശ്രീശാന്തിന് പിന്തുണ നൽകിയ അസ്ഹറുദ്ദീനും നേരത്തെ ഒത്തുകളിയുടെ പേരിൽ ശിക്ഷിക്കപ്പട്ടയാളാണ്.