ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഉമ്മുല്‍ഖുവൈന്‍- യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല കോവിഡ്19 വാകസിന്‍ സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 10 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു. 
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 78,793 ഡോസുകള്‍ നല്‍കിയതായി ദേശീയ അടിയന്തര നിവാരണ അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം ആദ്യ പാദത്തോടെ രാജ്യത്തെ 50 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ചൈനയുടെ സിനോഫാമും ഫൈസര്‍–ബയോഎന്‍ടെക്കുമാണ് നല്‍കുന്നത്.

Latest News