ദുബായ് മാളുകളില്‍ സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍

ദുബായ്- ദുബായിലെ മാളുകളില്‍ അകലം പാലിച്ച് സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ക്ക് അനുമതി. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇരിപ്പിടങ്ങള്‍ അനുവദിച്ചിരുന്നില്ല. മാളുകളില്‍ സന്ദര്‍ശകരുടെ താപനില പരിശോധിക്കുന്നതും നിര്‍ത്തി.

കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമാണിതെന്ന് മുനിസിപ്പാലിറ്റി  ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റഫി പറഞ്ഞു. വയോധികര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.

 

Latest News