ഗള്‍ഫിന് ഭാഗ്യവര്‍ഷമോ 2021, തൊഴിലും ശമ്പളവും കൂടുമെന്ന് റിപ്പോര്‍ട്ട്

അബുദാബി- തൊഴില്‍ അന്വേഷകര്‍ക്ക്  2021 ഭാഗ്യവര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷ. ജി.സി.സിയിലെ 64 ശതമാനം കമ്പനികളും അടുത്ത 12 മാസത്തിനുള്ളില്‍ കൂടുതല്‍ നിയമനം നടത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് 2021 ആകര്‍ഷകമായ വര്‍ഷമാണ്, കാരണം ജി.സി.സി ജീവനക്കാരില്‍ പകുതിയോളം (47 ശതമാനം) വരുന്ന 12 മാസത്തിനുള്ളില്‍ ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഹെയ്‌സ് ജിസിസി ശമ്പള, തൊഴില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം കമ്പനികളും ഇതിനകം തന്നെ പ്രതിസന്ധിയില്‍നിന്ന് കരകയറി വരികയാണെന്നും ഹേസ് ഗള്‍ഫ് റീജിയന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ഗ്രീവ്‌സ് പറഞ്ഞു. എന്നാലും, കഴിഞ്ഞ വര്‍ഷം ഉണ്ടായ നഷ്ടങ്ങള്‍ നികത്താനുള്ള ശ്രമത്തില്‍ 2021 ല്‍ കുറച്ച് കമ്പനികള്‍ ശമ്പളത്തില്‍ വലിയ വര്‍ധന വരുത്തില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

Tags

Latest News