ദുബായ്- വ്യവസായ–സാമ്പത്തിക മേഖലക്ക് അഞ്ചാമത്തെ ഉത്തേജ പാക്കേജുമായി ദുബായ്. 315 ദശലക്ഷം ദിര്‍ഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. ഇതോടെ ആകെ സാമ്പത്തിക ഉത്തേജക പാക്കേജ് 7.1 ബില്യന്‍ ദിര്‍ഹമായി. വ്യവസായ മേഖലയെ ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള ശ്രമം തുടരുമെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് പുതിയ സാമ്പത്തിക സഹായം.






