ഹലാല്‍ കഴിക്കുന്നില്ലേല്‍  മാണ്ട, വെല കൊറഞ്ഞോളും -മാമുക്കോയ 

ബേപ്പൂര്‍-ഹലാല്‍ ഭക്ഷണ വിവാദം അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമല്ലെന്ന് സിനിമാ നടന്‍ മാമുക്കോയ.  സ്ഥലങ്ങളുടെ പേരൊക്കെ മാറ്റുന്നത് പോലെ ഹലാല്‍ എന്നത് അറബി വാക്കായത് കൊണ്ട് ചിലര്‍ക്ക്  അലര്‍ജിയാകാം.  ഹലാല്‍ ഭക്ഷണം ബഹിഷ്‌ക്കരിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ വാങ്ങിക്കഴിക്കേണ്ട എന്നും മാമുക്കോയ പറഞ്ഞു. ഹലാല്‍ ഭക്ഷണം ബഹിഷ്‌ക്കരിക്കണം എന്നുളള പ്രചാരണം കേട്ട് ഈ ഭക്ഷണം കഴിക്കാതെ ഇരുന്നാല്‍ വില കുറയും. അപ്പോള്‍ മറ്റുളളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സുഖമായി ഭക്ഷണം കഴിക്കാം. ഇങ്ങിനെ ഒരു ഗുണം കൂടിയുണ്ട്-  മാമുക്കോയ തുറന്നടിച്ചു. ഇത്തരം പ്രചാരണങ്ങള്‍ വഴി എന്ത് കിട്ടാനാണ് ഇക്കൂട്ടര്‍ക്ക് എന്നും നടന്‍ ചോദിച്ചു. എന്ത് ബോറന്‍ അവസ്ഥയിലേക്കാണ് ഇങ്ങനെയൊക്കെ തരംതാഴ്ന്ന് ജീവിക്കുക എന്ന് പറഞ്ഞാല്‍ എന്ത് ബോറന്‍ അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് അത്ഭുതപ്പെടുകയാണ്. മാമുക്കോയ പറഞ്ഞു. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാന്‍ കഴിക്കുന്നത് തന്നെ നീയും കഴിക്കണം എന്ന് വാദിക്കുന്നത് എന്തിനാണ്. ബഹുസ്വര സമൂഹത്തില്‍ ഈ നിലപാട് നന്നല്ല. സംഘ പരിവാര്‍ ഗ്രൂപ്പുകളില്‍ ഹലാല്‍ വിരോധം കത്തിപ്പടരുന്നതിനിടെയാണ് മാമുക്കോയയുടെ പ്രതികരണം. 


 

Latest News