ഒരു രാത്രിയ്ക്ക് എത്രയാണ് എന്ന  ചോദ്യത്തിന് നീലിമയുടെ മറുപടി 

പന്തളം- ഒരു വിദ്വാന് നടി നീലിമ നല്‍കിയ വായടപ്പന്‍ മറുപടി ശ്രദ്ധേയമായി. പ്രശസ്ത സീരിയല്‍ താരമാണ് നീലിമ റാണി. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും കാണുന്നവര്‍ ഒരിക്കലും മറക്കില്ല നീലിമയെ. കോലങ്ങള്‍, വാണി റാണി തുടങ്ങി വിവിധ സീരിയലുകളില്‍ വേഷമിട്ട നീലിമ ഇപ്പോള്‍ സീ തമിഴ് ചാനലിലെ എന്‍ട്രെന്‍ട്രും പുന്നകൈ എന്ന സീരിയലിലൂടെ നിര്‍മാണ രംഗത്തേക്കും കടന്നു. ഒട്ടേറെ സിനിമകള്‍ ഒട്ടേറെ സിനിമകളിലും നീലിമ വേഷമിട്ടിട്ടുണ്ട്. മൊഴി, നാന്‍ മഹാന്‍ അല്ല തുടങ്ങിയത് അവയില്‍ ചിലത് മാത്രം. വിശാലിന്റെ ചക്രയിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നീലിമ. അടുത്തിടെ അവര്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിയിരുന്നു. ചോദ്യോത്തര വേളയ്ക്കിടെ ഒരു വ്യക്തി ഉന്നയിച്ച അശ്ലീല ചോദ്യത്തിന് നീലിമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു രാത്രിയ്ക്ക് എത്ര വേണം എന്നായിരുന്നു ചോദ്യം. ആത്മാഭിമാനമുള്ള ഏതൊരാളും പൊട്ടിത്തെറിക്കുന്ന ചോദ്യമാണിത്. പക്വതയോടെ  ചെകിട് അടപ്പിക്കുന്ന  മറുപടിയാണ് നീലിമ നല്‍കിയത്. ദയവ് ചെയ്ത് നിങ്ങളില്‍ നിന്ന്  ഞാന്‍ അല്‍പ്പം മാന്യത പ്രതീക്ഷിക്കുന്നു ബ്രദര്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്-  ഇതായിരുന്നു നീലിമയുടെ മറുപടി.

Latest News