യു.എ.ഇയുടെ വൈദ്യന് നൂറാം വയസ്സില്‍ വിട

അബുദാബി- പാരമ്പര്യ വൈദ്യത്തിലെ വൈദഗ്ധ്യം രോഗികള്‍ക്കായി നീക്കിവെച്ച യു.എ.ഇ പൗരന്‍ നൂറാമത്തെ വയസ്സില്‍ അന്തരിച്ചു.
80 വര്‍ഷത്തിലേറെയായി സമൂഹത്തിന് വേണ്ടി സേവനമനുഷ്ഠിച്ച അഖീദ അലി അല്‍ മുഹൈരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
യു.എ.ഇയുടെ വിശ്വസ്തനും മാന്യനുമായ മകനായിരുന്നു അഖീദ അലി അല്‍ മുഹൈരി. പതിറ്റാണ്ടുകളായി തന്റെ രാജ്യത്തെ സേവിച്ച അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ,” ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു.

1920 ല്‍ അല്‍ ഐനില്‍ ജനിച്ച അല്‍ മുഹൈരി അബുദാബി അവാര്‍ഡ് ജേതാവാണ്.

 

Tags

Latest News