ഏദൻ- യെമനിലെ ഏദൻ വിമാനതാവളത്തിലുണ്ടായ ഹൂത്തി അക്രമണത്തിൽ 25-ലേറെ പേർ കൊല്ലപ്പെട്ടു. പുതുതായി രൂപീകരിച്ച ഗവൺമെന്റിലെ അംഗങ്ങൾ സൗദിയിൽനിന്ന് എത്തിയ ഉടൻ ആയിരുന്നു ആക്രമണമുണ്ടായത്. അൽ അറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യം അഞ്ചു പേർ മരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. പിന്നീടാണ് 25 പേർ മരിച്ച വിവരം പുറത്തുവന്നത്. അതേസമയം, സർക്കാർ പ്രതിനിധികൾക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക്ക്ക വ്യക്തമാക്കി. മുഴുവൻ വെല്ലുവിളികളെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.