അബുദാബി- കോവിഡ് വൈറസിനെ ഏറ്റവും ഫലപ്രദമായി നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് യു.എ.ഇ. ഏറ്റവും ഉയര്‍ന്ന ശാസ്ത്രീയ നിലവാരമാണ് കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ യു.എ.ഇ കൈവരിച്ചതെന്നു യു.എ.ഇ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു.
കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ മുന്‍നിരയിലാണ്. ആകെ കോവിഡ് ബാധിതരില്‍ 0.3 ശതമാനം മാത്രമാണ് രാജ്യത്തെ മരണനിരക്ക്. കഴിഞ്ഞവാരം, ഡിസം. 23 മുതല്‍ 29 വരെ, ഒമ്പത് ലക്ഷം പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. 8,491 പേര്‍ക്ക് ഫലം പോസിറ്റീവായി. ടെസ്റ്റുകളില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ തോത് ഒരു ശതമാനം മാത്രമാണെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനം തുടരുന്നതിനാല്‍ ഓരോരുത്തരും സ്വയം പ്രതിരോധത്തിനായി സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവിഭാഗം നല്‍കുന്ന മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.